യുപി: 37 വർഷത്തിന് ശേഷം ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടം കൈവരിച്ച യോഗി ആദിത്യാനാഥിനു അഭിനന്ദനങ്ങളുമായി നടിയും മധുരയിലെ ബിജെപി എംപിയുമായ ഹേമ മാലിനി. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ല. മാത്രമല്ല സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയുമെന്നും ഹേമമാലിനി പറഞ്ഞു.
അതേസമയം തങ്ങളുടെ പാർട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറിയാമായിരുന്നെന്ന് ഹേമമാലിനി പറഞ്ഞു. കൂടാതെ എല്ലാ വികസന മേഖലകളിലും ബിജെപി പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാലാണ് പൊതുജനങ്ങള്‍ തങ്ങളെ വിശ്വസിക്കുന്നതും. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ല. സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയും’, ഹേമ മാലിനി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഖിലേഷ് യാദവ് ‘ബാബ ബുള്‍ഡോസര്‍’ എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ആ കളിയാക്കലിനുള്ള തക്കതായ മറുപടിയാണ് ഹേമ മാലിനി നൽകിയത്.

