മോസ്‌കോ : റഷ്യൻ ആയുധ വിദഗ്ധൻ കൊല്ലപ്പെട്ട നിലയിൽ. മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയെയാണ് മോസ്കോയിലെ വനമേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്നത് മാർസ് ഡിസൈൻ ബ്യൂറോയാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ക്രെംലിനിൽ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തിൽ നിന്നാണ് മിഖായേൽ ഷാറ്റ്‌സ്‌കിയുടെ മൃതദേഹം കണ്ടെത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ്റെ അടുത്തസഹായിയായിരുന്നു ഷാറ്റ്‌സ്‌കി. അസോസിയേറ്റ് പ്രൊഫസർ കൂടിയായി സേവനം ചെയ്തിരുന്ന ഷാറ്റ്‌സ്‌കി റഷ്യൻ Kh-59 ക്രൂയിസ് മിസൈലിനെ നവീകരിക്കുന്നതിൽ ഷാറ്റ്‌സ്‌കി സുപ്രധാന പങ്ക് വഹിച്ചിരുന്നു . ഡ്രോണുകൾ, വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ തുടങ്ങിയവയിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിൽ ഷാറ്റ്‌സ്‌കി വിദഗ്ദനായിരുന്നു.

