Wednesday, May 22, 2024
spot_img

ഉത്തരകൊറിയ പുതുവർഷത്തിൽ മൂന്ന് ചാര ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നു, ലക്ഷ്യം വൈറ്റ് ഹൗസിൻ്റെയും ദക്ഷിണകൊറിയയുടേയും സൈനിക നീക്കം

ഉത്തരകൊറിയ- സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം മൂന്ന് ചാര ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഉത്തരകൊറിയ പദ്ധതിയിടുന്നതായി വാർത്താ മാദ്ധ്യമങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം പ്യോങ്‌യാങ് ഒരു ചാര ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചു – അതിനുശേഷം യു.എസിൻ്റെയും ദക്ഷിണ കൊറിയയുടെയും പ്രധാന സൈനിക മേഖലകളുടെ ഫോട്ടോ എടുത്തതായി ഉത്തരകൊറിയ അവകാശപ്പെട്ടു.

തൻ്റെ ആണവ അഭിലാഷങ്ങളുമായി മുന്നോട്ട് പോകുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉൻ പറഞ്ഞു. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ വർഷാവസാന യോഗത്തിൽ സംസാരിക്കവെ, ദക്ഷിണ കൊറിയയുമായുള്ള ഏകീകരണം ഇനി സാദ്ധ്യമല്ലെന്ന് കിം പറഞ്ഞു. സിയോൾ തൻ്റെ രാജ്യത്തെ ശത്രുവായിട്ടാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം, ചാര ഉപഗ്രഹ വിക്ഷേപണത്തെത്തുടർന്ന്, സൈനിക പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സിയോളുമായുള്ള ഒരു കരാർ പ്യോങ്‌യാങ് വിച്ഛേദിച്ചു. ഉത്തരകൊറിയയും 2023-ൽ മിസൈലുകളുടെ പതിവ് പരീക്ഷണങ്ങൾ തുടർന്നു ഡിസംബറിൽ യു.എൻ നിയന്ത്രണങ്ങളെ മറികടന്ന് ഏറ്റവും നൂതനമായ ദീർഘദൂര മിസൈൽ പരീക്ഷിച്ചു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ വിക്ഷേപണം – വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെത്താൻ ശേഷിയുള്ളതാണ്.

വൈറ്റ് ഹൗസിൽ തങ്ങളുടെ കണ്ണുകളുണ്ടെന്ന് ഉത്തര കൊറിയ പറയുന്നു – അപ്പോൾ എന്താണ്?
ഞായറാഴ്ച സംസാരിച്ച കിം യു.എസിനെതിരെ ആഞ്ഞടിച്ചു. ആണവ, മിസൈൽ ശക്തികളെ ശക്തിപ്പെടുത്തുന്നതും ഡ്രോണുകളുടെ നിർമ്മാണവും ഉൾപ്പെടെയുള്ള കൂടുതൽ സൈനിക വികസനം 2024-ൽ കാണുമെന്ന് കിം പറഞ്ഞു.

Related Articles

Latest Articles