Tuesday, May 7, 2024
spot_img

മ​നു​ഷ്യ​നെ മ​ന​സി​ലാ​ക്കി​യ മഹാകവി; അക്കിത്തം വിടവാങ്ങിയിട്ടിന് ഇന്ന് ഒരാണ്ട്

ആധുനിക മലയാള കവിതയിലെ അതികായനായ മഹാകവി അക്കിത്തം അച്യുതൻ (Akkitham Achuthan Namboothiri) വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ബ്രാഹ്മണർ മാത്രമല്ല, അബ്രാഹ്മണനും വേദം പഠിക്കണമെന്നും വേദ സംസ്‌കാരം ഉൾക്കൊണ്ട് ജാതിമതഭേദമന്യേ എല്ലാവരും സനാതന ധർമ്മം പരിപാലിക്കണമെന്നുമായിരുന്നു അക്കിത്തത്തിന്റെ സന്ദേശം

അ​ക്കി​ത്ത​ത്തി​ന്‍റെ എ​ൺ​പ​തു വ​ർ​ഷ​ത്തെ നി​ര​ന്ത​ര പ്ര​യ​ത്ന​ത്തി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​ണ് ഭാ​ഗ​വ​തം മ​ല​യാ​ള
പ​രി​ഭാ​ഷ. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തത്തിൻ്റെ ജനനം. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.

Related Articles

Latest Articles