Sunday, May 19, 2024
spot_img

സംഗീതപ്രേമികളുടെ പാട്ടിന്റെ വസന്തം; എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാലസുബ്രഹ്‌മണ്യത്തിൻറെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്സ്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹം തന്നെ ആയിരുന്നു എസ്പിബി. അറുപതുകളുടെ അവസാനത്തിൽ തെലുങ്ക് സിനിമാസംഗീതത്തിൽ തുടങ്ങിയതാണ് എസ്പിബിയുടെ പാട്ടുയാത്ര. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി നമുക്ക് സമ്മാനിച്ചത് അതിമനോഹരമായ നിരവധി പാട്ടുകളാണ്.

ഗാനാലാപനത്തിലും അവതരണത്തിലും സ്വതസിദ്ധമായ എസ്പി ബി സ്പർശത്തിലൂടെ അവയൊക്കെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ അതുല്യ പ്രതിഭ. ചിട്ടപ്പെടുത്തിയ പാട്ടുകൾ മനോധർമത്തിലൂടെ അതിമനോഹരമാക്കി മാറ്റിയ പ്രതിഭാവിലാസം.

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ, യേശുദാസിനെയടക്കം പാടുപാടിച്ച സംഗീതസംവിധായകൻ, രജനീകാന്ത്, കമൽ ഹാസൻ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ,.. നിരവധി സൂപ്പർതാരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആർട്ടിസ്റ്റ്, റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യം, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ അവിസ്മരണീയ നിമിഷങ്ങൾ…

ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും വിരഹവും ,ആർദ്രതയും നിറഞ്ഞ ആ ശബ്ദമാധുര്യമുണ്ട്…. സംഗീതത്തിന് കാലദേശഭേദമില്ലെന്ന് തെളിയിച്ച അതുല്യപ്രതിഭയുടെ ഓർമകൾക്ക് ഒരിക്കലും മരണമില്ല.

Related Articles

Latest Articles