Monday, May 13, 2024
spot_img

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്ത് കസ്റ്റംസ് റെയ്ഡ്; പിടിച്ചെടുത്തത് വന്‍ മദ്യശേഖരം

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം മദ്യം പിടികൂടിയത്. കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ചയും ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യ ശേഖരം പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ തന്നെ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

അതേസമയം, ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമവും ഏതാനും ദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു മദ്യ കള്ളക്കടത്ത് നടന്നത്.

Related Articles

Latest Articles