Tuesday, September 22, 2026

ഹോസ്റ്റൽ വിദ്യാർത്ഥികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പകർത്തി ; യുവതിയും സുഹൃത്തും അറസ്റ്റിൽ

തമിഴ്‌നാട് : മധുരയിൽ വിദ്യാർത്ഥിനി തന്റെ സുഹൃത്തുമായി ചേർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന മറ്റ് പെൺകുട്ടികളുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും പകർത്തിയതിൽ അറസ്റ്റിലായി. പ്രതി കാളീശ്വരി ഇപ്പോൾ ഒരു സ്വകാര്യ കോളേജിൽ ബിഎഡ് ഡിഗ്രിക്ക് പഠിക്കുകയാണ്.

കമുത്തിയിൽ ക്ലിനിക്ക് നടത്തുന്ന അവരുടെ സുഹൃത്ത് ആഷിക്കുമായി ചേർന്നാണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയത് .

മൂന്ന് വർഷം മുമ്പ് വിവാഹിതനായ ആഷിക്ക് കാളീശ്വരിയുമായി സൗഹൃദം സ്ഥാപിക്കുകയും ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്നതിനിടയിൽ വീഡിയോ ഷൂട്ട് ചെയ്യാൻ കാളേശ്വരിയെ പ്രേരിപ്പിക്കുകയും ചെയ്തു.

കാളീശ്വരിയുടെ ഹോസ്റ്റൽ സഹപാഠികളിൽ ഒരാൾക്ക് സംശയം തോന്നിയതിനെ തുടർന്ന് വാർഡൻ അവരുടെ ഫോൺ പിടിച്ചുവാങ്ങി. അവരുടെ ഫോണിൽ ചിത്രങ്ങളും വീഡിയോകളും കണ്ട വാർഡൻ സംഭവം പോലീസിൽ അറിയിച്ചു.

കാളീശ്വരി താമസിച്ചിരുന്ന അണ്ണാനഗറിലെ ഹോസ്റ്റലിലാണ് സംഭവം.

സംഭവത്തിൽ സൈബർ ക്രൈം സംഘം അന്വേഷണം ആരംഭിച്ച് ആഷികിനെയും കാളീശ്വരിയെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

പഞ്ചാബിലെ ചണ്ഡീഗഡ് സർവകലാശാലയിൽ സമാനമായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇത്, നിരവധി വനിതാ ഹോസ്റ്റൽ അന്തേവാസികളുടെ “സ്വകാര്യ” വീഡിയോകൾ ഇന്റർനെറ്റിൽ ചോർന്നതായി വിദ്യാർത്ഥികൾ ആരോപിച്ചതിനെ തുടർന്ന് ഒരു വനിതാ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles