Tuesday, April 30, 2024
spot_img

അയ്യന്റെ മണ്ണിൽ ശരണമന്ത്രഘോഷങ്ങൾ ഉയരുകയായി; ശബരീശ ദർശനം 2021 നാളെ

പന്തളം: UAE അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെ പന്തളം വലികോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ വിപുലമായ പൂജാദികർമ്മങ്ങൾ നടക്കുന്നു.

ശബരീശ ദർശനം 2021 എന്ന ഈ മഹനീയ ചടങ്ങ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പന്തളം വലികോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രാങ്കണത്തിൽ വച്ചാണ് നടക്കുന്നത്.

പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ ഡിസംബർ ഒന്ന് ബുധാനാഴ്ച വൈകുന്നേരം 6.30 ന് ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭഗവതി സേവാ നടക്കും.

ഡിസംബർ രണ്ട് വ്യാഴാഴ്ച പുലർച്ചെ 6 മണിക്ക് കുഴിക്കാട്ടില്ലത്ത് ബ്രഹ്മശ്രീ അഗ്നിശർമ്മൻ വാസുദേവ ഭട്ടതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.

പിന്നീട് തിരുവാഭരണ വാഹകസംഘത്തിന്റെ ശരണജപഘോഷവും സർവ്വൈശ്വര്യ പൂജയും ഉണ്ടാകും.വ്യാഴാഴ്ച രാവിലെ 10.30 മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും നയിക്കുന്ന മാനസജപലഹരി ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് ഉച്ചകഴിഞ്ഞ് 3മണിക്ക് അയ്യപ്പഭക്തസംഗമത്തിൽ പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാര്‍, പന്തളം രാജകുകുടുംബാംഗങ്ങളായ നാരായണ വർമ്മ, ശശികുമാര വർമ്മ എന്നിവർ പങ്കെടുക്കുന്നു.

കൂടാതെ 67 വർഷമായി അയ്യപ്പസ്വാമിയുടെ തിരുവാഭരണം ശിരസ്സിൽ ഏറ്റുന്ന തിരുവാഭരണ വാഹകസംഘത്തിലെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയെ ആദരിക്കുന്ന ചടങ്ങും അയ്യപ്പഭക്തസംഗമത്തിൽ ഉണ്ടാകും. ശേഷം വൈകുന്നേരം പുഷ്പാഭിഷേകവും ആഴിയും പടുക്കയും ഉണ്ടാവും

ഈ മഹനീയ മുഹൂർത്തങ്ങളുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ ഡിസംബർ ഒന്ന് രണ്ട് തീയതികളിൽ ഉണ്ടായിരിക്കുന്നതാണ്.

Related Articles

Latest Articles