Tuesday, November 3, 2026

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയ്ക്ക് പിന്നിലിടിച്ച് അപകടം;12 പേർക്ക് പരിക്ക്; ഡ്രൈവറുൾപ്പെടെ നാലുപേരുടെ നില അതീവ ഗുരുതരം

കൊച്ചി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയിൽ ഇടിച്ചുകയറി അപകടം (Accident In Kochi). എറണാകുളം വൈറ്റിലയില്‍ ആണ് സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. അപകട സമയത്ത് 16 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തില്‍ വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്.നിലവില്‍ ഇവർ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles