Monday, October 5, 2026

ശബരിമല സ്വർണ്ണക്കൊള്ള !!തിരികെ സ്ഥാപിച്ചത് യഥാർത്ഥ പാളികൾ തന്നെയാണോ ?? സംശയം പ്രകടിപ്പിച്ചത് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി . സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം.

പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും. എസ്ഐടിയുടെ പരിശോധന നാളെ സനിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട്‌ സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.

രേഖകളിൽ ഉള്ളത് ഗുരുതരവും ആശങ്കാജനകവുമായ കണ്ടെത്തലുകളെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയുടെ സൂചനയെന്നും കോടതി പറയുന്നു. ക്ഷേത്രം സ്വത്തുക്കൾ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളക്ക് നേതൃത്വം നൽകിയെന്നും സംശയമുണ്ട്.

ശബരിമല ശ്രീകോവിലിലെ പഴയ വാതിലിന്റെയും പ്രഭാമണ്ഡലത്തിന്റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട് . എസ്‌ഐടിയിലേക്ക് ഡിവൈഎസ്പി, സിഐ എന്നിങ്ങനെ രണ്ടുപേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം എത്രയുംവേഗം പൂർത്തീകരിക്കാനാണ് ഹൈക്കോടതി നിർദേശം. ഇടക്കാല ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.

1998-ൽ സ്വർണം പൊതിഞ്ഞത് 2019-ൽ ഇളക്കിമാറ്റി എന്നത് വിഎസ്എസ്‌സി റിപ്പോർട്ടോടുകൂടി സ്ഥിരീകരിച്ചിരിക്കുകയാണ് കോടതി. കെമിക്കൽ പരിശോധനയിൽ രണ്ട് പാളികളിലും വ്യത്യാസമുണ്ടെന്നും വിഎസ്എസിയിൽ നടത്തിയപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സ്വർണക്കൊള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്നതാണ് റിപ്പോർട്ടിലെ പ്രധാന കാര്യം. വിഎസ്എസസിയിൽ നടത്തിയ പരിശോധനയിൽ ക്രമേക്കേട് കണ്ടെത്തിയതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഇത് കേസിൽ വളരെ നിർണായകമാകും.

Related Articles

Latest Articles