Monday, May 13, 2024
spot_img

മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി ശബരിമല ;ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദിവസ്വം ബോർഡ്’ പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ

പത്തനംതിട്ട:മണ്ഡലകാല മഹോത്സവത്തിന് ശബരിമല ഒരുങ്ങിക്കഴിഞ്ഞു.മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദിവസ്വം ബോർഡ്’ പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ അറിയിച്ചു.നവംബർ 16-ന് വൈകുന്നേരം 5 മണിക്ക് ശ്രീധർമശാസ്താ ക്ഷേത്ര തിരുനട തുറക്കുന്നതോടെ 41 ദിവസം നീണ്ടു നിൽക്കുന്ന ശബരിമല മണ്ഡലം മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമാകും.നവംബർ 16-ന് പുതിയ ശബരിമല മാളികപുറം മേൽശാന്തിമാരുടെ അവരോധിയ്ക്കൽ ചടങ്ങ് നടക്കും.നവംബർ 17-ന് ആണ് വൃശ്ചികം തുടങ്ങുമ്പോൾ തീർത്ഥാടനത്തിനായെത്തുന്ന ഭക്തർക്ക് വെർച്വൽ ബുക്കിംഗ് നിർബന്ധമാണ്.

ഓൺലൈനിൽ ബുക്കിംഗ് നടത്താൻ സാധിക്കാത്ത ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ ജില്ലകളിൽ 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് വർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്തി ദർശനത്തിനായുള്ള ടിക്കറ്റ് എടുക്കാവുന്നതാണ്.കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പ്രസിഡന്റ് പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം.ഡിസംബർ27 ന് മണ്ഡലപൂജ.27-ന് രാത്രി അടയ്ക്കുന്ന തിരുനട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകുന്നേരം തുറക്കും.ഡിസംബർ 30 മുതൽ 2023 ജനുവരി 20 വരെയാണ് വിളക്ക് ഉത്സവം ചരിത്ര പ്രസിദ്ധമായ ഇത്തവണത്തെ മകരവിളക്ക് ജനുവരി 14-ന് ആയിരിക്കും.

ഭക്തർക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കുടിവെളളം, വിരി വക്കാനുളള സൗകര്യം,അന്നദാന വിതരണം,ചുക്കുവെള്ള വിതരണം. ബാത്റൂം ടോയ്‌ലറ്റ് സൗകര്യം, താമസിയ്ക്കാനുള്ള മുറി സൗകര്യം എന്നിങ്ങനെ സജ്ജമാക്കിയിട്ടുണ്ട്.അരവണ നിർമ്മാണം കരുതൽ സ്റ്റോക്ക് ആരംഭിച്ചു. ദേവസ്വം ജീവനക്കാർക്ക് പുറമെ ദിവസവേതനാടിസ്ഥാ നത്തിൽ താൽക്കാലിക ജീവനക്കാരെ വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിയ്ക്കായി നിയോഗിക്കും.പുണ്യ നദിയായ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക. ഇരുമുടി കെട്ടിൽ നിന്ന് പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles