Sunday, May 12, 2024
spot_img

നിയന്ത്രണങ്ങളില്ലാതെ അയ്യപ്പസന്നിധിയിലേക്ക്; മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനൊരുങ്ങി ശബരിമല

പത്തനംതിട്ട: വ്രതാനുഷ്ടാനങ്ങളോടെ മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനൊരുങ്ങുകയാണ് ശബരിമല തീര്‍ത്ഥാകര്‍. മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നട തുറക്കുന്ന നവംബര്‍ 16 ന് വൈകിട്ട് മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ട് സന്നിധാനത്തേക്ക് ചുരുങ്ങിയ തീര്‍ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി നിയന്ത്രണങ്ങളില്ലാതെ അയ്യപ്പസന്നിധിയിലേക്ക് ഭക്തരെത്തും.

രണ്ട് വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂര്‍ണതോതിലുള്ള തീര്‍ഥാടന കാലം വരുന്നത്. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോര്‍ഡും പ്രതീക്ഷയിലാണ്.

പമ്പ സ്‌നാനം മുതല്‍ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കൊന്നും വിലക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

വൃശ്ചികം ഒന്ന് മുതല്‍ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെര്‍ചല്‍ ക്യൂ വഴി ബുക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെര്‍ചല്‍ ക്യൂവിന് പുറമെ വിവിധ ഇടങ്ങളില്‍ സ്‌പോട് ബുകിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും.

Related Articles

Latest Articles