Tuesday, May 7, 2024
spot_img

മകരവിളക്കിനൊരുങ്ങി ശബരിമല; തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം സന്നിധാനത്ത്, ദർശനപുണ്യം തേടി ഭക്തർ.സന്നിധാനത്ത് വൻ ഭക്തജനപ്രവാഹം.യാത്ര തത്സമയം പ്രേക്ഷക ലക്ഷങ്ങളിലെത്തിച്ച് തത്വമയി

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു .തിരുവാഭരണം അതിന്റെ യാത്രയിലാണ് ,തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോട് കൂടി സന്നിധാനത്ത് എത്തി ചേരും,പിന്നീട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരവിളക്ക് ദർശനവും ഉണ്ടാകും.പുലര്‍ച്ചെ 2.46 നായിരുന്നു മകരസംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന മുദ്രകളിലെ നെയ്യ് ഉപയോഗിച്ചായിരുന്നു സംക്രമമുഹൂര്‍ത്തത്തിലെ അഭിഷേകം. ഉച്ചവരെ നടതുറന്നിരിക്കും. ഉച്ചപൂജയ്ക്ക് നടഅടച്ചുകഴിഞ്ഞാല്‍ പിന്നീട് വൈകുന്നേരമാണ് തുറക്കുക
ലക്ഷത്തില്‍ അധികം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകുമെന്നാണ് കണക്ക്.

കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയിലെത്തിയ ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തുടരുകയാണ്. ഭക്തജനപ്രവാഹം ഇപ്പോഴും തുടരുകയാണ്. കനത്ത തിരക്ക് കണക്കിലെടുത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1400 പോലീസുകാരെ ജില്ലയിലെ വിവിധയിടങ്ങളിലായി സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നത്.

തിരുവാഭരണ ഘോഷയാത്രയുടെ മുഴുനീള തത്സമയം തത്വമയി ന്യൂസിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തത്സമയ സംപ്രേഷണം കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://bit.ly/3ZsU9qm

Related Articles

Latest Articles