Friday, May 17, 2024
spot_img

സ്വാമി അയ്യപ്പൻറെ പ്രിയ ഗായകൻ പി കെ വീരമണി ദാസന് ഹരിവരാസനം പുരസ്കാരം സമർപ്പിച്ചു, പാടിയത് ആറായിരത്തോളം ഗാനങ്ങൾ!

ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന് സമ്മാനിച്ചു .ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം . സന്നിധാനത്ത് ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് പുരസ്ക്കാരം സമ്മാനിച്ചത് .വീരമണി ദാസൻ ആറായിരത്തോളം ഗാനങ്ങൾ പാടിയിട്ടുണ്ട് ,ഏറെയും അയ്യപ്പ ഭക്തി ഗാനങ്ങളാണ് .സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്

ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം,ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ,പാൽക്കുളങ്ങര കെ.അംബികാ ദേവി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത് .2012 മുതലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം പുരസ്ക്കാരം നൽകാൻ ആരംഭിച്ചത്

Related Articles

Latest Articles