പത്തനംതിട്ട: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ദർശനത്തിന് എത്തുന്ന ഭക്തർ www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം.
കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16-ന് ശബരിമല നട തുറക്കും. ദർശനത്തിനായി എത്തുന്ന എല്ലാ ഭക്തരും വെർച്വൽ ക്യൂ സംവിധാനം വഴി ബുക്കിംഗ് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

