Kerala

“ദീപുവിനെ സിപിഎം പ്രവർത്തകർ അടിച്ചുകൊന്നു, ഒന്നാം പ്രതി എംഎൽഎ ശ്രീനിജൻ”; ഗുരുതര ആരോപണവുമായി സാബു എം ജേക്കബ്

കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ സിപിഎം പ്രവർത്തകർ അടിച്ചുകൊന്നതെന്ന് കോർഡിനേറ്റർ സാബു എം ജേക്കബ്(Sabu M Jacob). കൊലപാതകം ആസൂത്രിതമാണെന്നും, കൊലയ്‌ക്ക് പിന്നിൽ സിപിഎമ്മും, കുന്നത്തുനാട് എംഎൽഎ ശ്രീനിജനും ആണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ശ്രീനിജനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നും, ദിവസങ്ങൾക്ക് മുൻപുതന്നെ വിളക്കണയ്‌ക്കൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ചയോളം പ്രതികൾ ഗൂഢാലോചന നടത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരം വീടുകൾ കയറി പറയുന്നതിന് ഇടെയാണ് ദീപു ആക്രമിക്കപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം സിപിഎം പ്രവർത്തകർ ഒളിച്ചിരിക്കുകയായിരുന്നു. ദീപു വീട്ടിൽ നിന്ന് ഇറങ്ങിയതും ചാടിവന്ന് ആക്രമിക്കുകയായിരുന്നുവെന്നും, അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന് 15 മിനിറ്റ് കഴിഞ്ഞാണ് വാർഡ് മെമ്പർ എത്തിയത് അപ്പോഴും ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നും . പ്രൊഫഷണൽ കൊലപാതകികൾ നടപ്പിലാക്കുന്ന രീതിയിലായിരുന്നു കൊലപാതകം. ദീപുവിന് ബാഹ്യമായ പരിക്കുകളില്ല. എന്നാൽ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ഇത്തരത്തിൽ ആക്രമിക്കാൻ പ്രൊഫഷണൽ കൊലപാതകികൾക്കേ സാധിക്കൂ. വക്കീൽ അല്ലെങ്കിൽ രാഷ്‌ട്രീയ നേതാവിന്റെ കുരുട്ടുബുദ്ധിയിൽ ഉദിച്ച ആശയമാണ് ഇതെന്നും,ആക്രമിക്കപ്പെട്ട വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവ ശേഷം ദീപുവിനെ നിരീക്ഷിക്കാൻ വീടിന് പുറത്ത് സിപിഎം ഗുണ്ടകളെ എംഎൽഎ നിയോഗിച്ചുവെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

2 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

3 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

3 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

3 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

4 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

4 hours ago