Monday, September 21, 2026

വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍: ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

കൊച്ചി: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം. എറണാകുളം കിഴക്കമ്പലത്ത് വെച്ച് ശനിയാഴ്ചയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. സമരത്തിനിടെ മര്‍ദിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ട്വന്റി ട്വന്റി ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തില്‍ വിളക്കണയ്ക്കല്‍ സമരത്തിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയിരുന്നു. ഇതിനിടയിൽ ദീപുവിനെ സമരദിവസം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ട്വന്റി20യുടെ ആരോപണം. സാരമായി മര്‍ദ്ദനമേറ്റ ദീപുവിന് ഇന്നലെ രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്

പിന്നീട് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെടുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ യുവാവിന്റെ അവസ്ഥ അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുന്നത്ത്‌നാട് പൊലീസ് ദീപുവിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണി മുതല്‍ 7: 15വരെയായിരുന്നു വിളക്കണയ്ക്കല്‍ സമരം.

Related Articles

Latest Articles