തൃശൂർ : സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സ്വദേശി സാദിഖ് റഹീം അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.സേവ് ബോക്സ് എന്ന വ്യാജേന വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.
സാദിഖിന് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പല ചലച്ചിത്ര താരങ്ങളുടെയും വിശ്വസ്തനെന്ന ബന്ധവും ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.

