Friday, May 17, 2024
spot_img

മദ്രസകളുടെ എണ്ണം കുറയ്ക്കും ; ചെറിയ മദ്രസകൾ വലിയവയുമായി ലയിപ്പിക്കും,രജിസ്‌ട്രേഷൻ ആരംഭിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി : സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറക്കാനും ചെറിയ മദ്രസകളെ വലിയവയുമായി ലയിപ്പിക്കാനും സർക്കാർ ആഗ്രഹിക്കുന്നതായി ആസാം മുഖ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
മദ്രസകളുടെ രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കുമെന്നും ‘‘മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്.

അതേസമയം ‘‘ആസാമിൽ മദ്രസകളുടെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ടെന്നും 68 മദ്രസകളുമായി ആശയവിനിമയം നടത്തിയിട്ടാണ് തീരുമാനമെന്നും മദ്രസകളിൽ കൂടുതൽ പരിഷ്‌കാരങ്ങൾ എങ്ങനെ കൊണ്ടുവരാം, ബോർഡുകൾ രൂപീകരിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് സർവ്വേകൾ നടക്കുന്നുണ്ടെന്നും ആസാം പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഭാസ്‌കർ ജ്യോതി മഹന്ത് വ്യക്തമാക്കി.

Related Articles

Latest Articles