Thursday, October 22, 2026

സാഫ് ടൂർണമെന്റ് ബെംഗളൂരുവില്‍; പാകിസ്ഥാൻ പങ്കെടുക്കും; ടൂർണമെന്റിൽ മാറ്റുരയ്ക്കാറുന്നത് 8 ടീമുകൾ

ബെംഗളൂരു : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ (സാഫ് കപ്പ്) പാകിസ്ഥാൻ ടീം പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. ജൂണ്‍-ജൂലായ് മാസങ്ങളിലായി ബെംഗളൂരുവില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 21 മുതല്‍ ജൂലായ് 4 വരെയാണ് ടൂര്‍ണമെന്റ്. ലെബനനും കുവൈത്തും ഇത്തവണ സാഫ് ഫുട്‌ബോളിൽ പങ്കെടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സാഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലാണ് സാഫ് പരിധിക്ക് പുറത്തുള്ള രണ്ട് ടീമുകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാമെന്ന തീരുമാനമുണ്ടാകുന്നത്. ഇതാണ് ലെബനനും കുവൈത്തിനും ടൂർണമെന്റിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്.

Related Articles

Latest Articles