തിരുവനന്തപുരം: ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യയുടെ (PEFI) മികച്ച കായിക വിദ്യാഭ്യാസ കോളേജിനുള്ള ഡോ പി എം ജോസഫ് പുരസ്‌കാരത്തിന് തിരുവനന്തപുരത്തെ സായി എൽ എൻ സി പി ഇ അർഹമായി. കായിക വിദ്യാഭ്യാസ ശാസ്ത്ര മേഖലകളില്‍ എല്‍ എന്‍ സി പി ഇ നല്‍കി വരുന്ന സംഭാവനകളെ മാനിച്ചാണ് ഇത്തവണ പുരസ്‌കാരം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ കായികവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി ഇ എഫ് ഐ. കോവിഡ് മഹാമാരി സമയത്തും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുമായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കായിക വിദ്യാഭ്യാസ ശാസ്ത്ര വിഷയങ്ങളില്‍ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകളും പരിശീലന പരിപാടികളും എല്‍ എന്‍ സി പി ഇ വിജയകരമായി സംഘടിപ്പിച്ചിരുന്നതായും പ്രിന്‍സിപ്പാളും ഡയറക്ടറുമായ ഡോ ജി കിഷോര്‍ പറഞ്ഞു. കായിക വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായ പരിശീലകരെയും അദ്ധ്യാപകരെയും വാര്‍ത്തെടുക്കുന്നതില്‍ എല്‍ എന്‍ സി പി ഇക്ക് പ്രമുഖ സ്ഥാനമുണ്ട്.

