Saturday, October 24, 2026

സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ, മുംബൈ പോലീസ് സംഘം ഛത്തീസ്ഗഢിലേക്ക് തിരിച്ചു

ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില്‍ നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ദുര്‍ഗ് റെയില്‍ വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നുവെന്നാണ് വിവരം. പ്രതിയും മുംബൈ പോലീസും വീഡിയോ കോളില്‍ സംസാരിച്ചു. പിടികൂടിയത് സെയ്ഫ് അലിഖാനെ അക്രമിച്ചയാള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ മുംബൈ പോലീസ് ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് ഇവര്‍ ദുര്‍ഗിലെത്തുകയെന്നാണ് വിവരം. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ചോദ്യചെയ്യലില്‍ ആദ്യം നാഗ്പൂരിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് ബിലാസ്പുരിലേക്കാണെന്ന് മാറ്റിപ്പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരു അജ്ഞാതന്‍ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി അക്രമി അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് നട്ടെല്ലിന് സമീപം കുടുങ്ങിയ കത്തി നീക്കം ചെയ്തത്.വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Related Articles

Latest Articles