Thursday, October 1, 2026

അമർനാഥ്‌ തീർത്ഥാടന യാത്ര പൂർത്തീകരിച്ചു; കശ്മീർ സർക്കാരിനും പ്രദേശവാസികൾക്കും നന്ദി അറിയിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ

ദില്ലി: അമർനാഥ്‌ തീർത്ഥാടന യാത്രയിൽ തന്നെയും കുടുംബത്തെയും സഹായിച്ച കശ്മീർ സർക്കാരിനും പ്രദേശവാസികൾക്കും നന്ദി അറിയിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. തീർത്ഥാടനം വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് നന്ദി അറിയിച്ച സൈന രംഗത്തെത്തിയത്. യാത്രയിലുടനീളം നൽകിയ പിന്തുണയ്ക്ക് സർക്കാരിനും നാട്ടുകാർക്കും നന്ദി എന്നായിരുന്നു സൈനയുടെ പ്രതികരണം.

ഒരു പ്രധാന ഹിന്ദു തീർത്ഥാടനമാണ് അമർനാഥ് യാത്ര. ബുദ്ധിമുട്ടുകൾ ഏറെ താണ്ടിയാണ് ഇത് പൂർത്തീകരിക്കാൻ കഴിയുക. കശ്മീർ സർക്കാരും പ്രാദേശിക ജനങ്ങളും തനിക്ക് എല്ലാ വിധ പിന്തുണയും സഹായങ്ങളും നൽകിയെന്നാണ് സൈന വ്യക്തമാക്കുന്നത്.

Related Articles

Latest Articles