Saturday, June 1, 2024
spot_img

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയില്‍ തോറ്റ് സായ് പ്രണീത്; ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ടോക്കിയോ- ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ഇന്ത്യയുടെ ബി സായ് പ്രണീതിന് തോല്‍വി. പുരുഷ സിംഗിള്‍സില്‍ ജപ്പാന്‍റെ ലോക ഒന്നാം നന്പര്‍ താരം കെന്‍റോ മൊമോട്ടയോടാണ് സായ് പ്രണീത് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു സായ് പ്രണീതിന്‍റെ തോല്‍വി. സ്കോര്‍- 18-21 12-21. ഇതോടെ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.ഡെന്മാര്‍ക്കിന്‍റെ ജാന്‍ ഒ ജോര്‍ഗന്‍സണ്‍-ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റി മത്സരത്തിലെ വിജയിയെ നാളെ നടക്കുന്ന ഫൈനലില്‍ കെന്‍റോ മൊമോട്ട നേരിടും.

Related Articles

Latest Articles