തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ തീരുമാനം കോളജ് പ്രിന്‍സിപ്പല്‍ പോലീസിനെ അറിയിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ സംസ്കൃത കോളേജ് വിദ്യാര്‍ത്ഥിയാണ്.
അഖില്‍ ചന്ദ്രന്‍ വധശ്രമക്കേസിലെ മുഖ്യപ്രതികളടക്കം ആറ് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ സസ്പെന്‍ഷനിലായവരുടെ എണ്ണംആകെ 15 ആയി.ഉത്തരക്കടലാസ് മോഷണ കേസിലെ മുഖ്യ പ്രതി കൂടിയായ ശിവരഞ്ജിത്തിനെ രാവിലെ യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

