Monday, September 28, 2026

അതിര്‍ത്തിയില്‍ പാക് പൗരന്‍മാരെ പിടികൂടിയെന്ന് സൈന്യം

ശ്രീനഗര്‍: കാഷ്മീര്‍ താഴ്വരയില്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളായ രണ്ട് പാക് പൗരന്‍മാരെ കഴിഞ്ഞ മാസം 21 ന് സൈന്യം പിടികൂടിയതായി സൈന്യം. താഴ്വരയിലെ സമാധാനം തകര്‍ക്കാന്‍ പരമാവധി തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ അനുവദിക്കുകയാണെന്ന് ലഫ്. ജനറല്‍ കെ ജെ എസ് ധില്ലന്‍ ആരോപിച്ചു. കാഷ്മീര്‍ താഴ്വരയില്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളായ രണ്ട് പാക് പൗരന്‍മാരെ കഴിഞ്ഞ മാസം 21 ന് സൈന്യം പിടികൂടിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് സിവിലിയന്‍മാര്‍ മാത്രമാണ് മരിച്ചത്. ഈ മരണങ്ങളും ഭീകരരും പാക്കിസ്ഥാന്‍ അനുകൂലികളും കാരണമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിടികൂടിയ പാക്കിസ്ഥാന്‍ പൗരന്‍മാര്‍ തങ്ങള്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളാണെന്ന് സമ്മതിക്കുന്ന വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.

Related Articles

Latest Articles