Sunday, May 19, 2024
spot_img

ഗോതമ്പിന്റെ തൂക്കം വർദ്ധിപ്പിക്കാൻ മണലും കോൺക്രീറ്റും!വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ;അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ഭോപ്പാൽ: സർക്കാർ സംഭരിച്ച ​ഗോതമ്പിന്റെ തൂക്കം വർദ്ധിപ്പിക്കാൻ മണലും കോൺക്രീറ്റും കലർത്തി.
മദ്ധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന്നും മണലും കോൺക്രീറ്റും കലർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ സംഭരിച്ചിരിക്കുന്ന ​ഗോതമ്പ് ചാക്കുകളിലാക്കി മറ്റ് ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. മണൽ മിക്സ് ചെയ്യാൻ ഉപയോ​ഗിക്കുന്ന യന്ത്രവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

Related Articles

Latest Articles