എറണാകുളം: മൂവാറ്റുപുഴയാറിൽ നിന്നും മണൽകൊള്ള നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ റിമാൻഡ് ചെയ്ത് പോലീസ്.
സിപിഎം നേതാവും ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഇത്തിപ്പുഴ മുല്ലക്കേരിയിൽ ഡി സുനിൽകുമാർ, സിപിഎം ഇത്തിപ്പുഴ ബ്രാഞ്ച് സെക്രട്ടറി പുരുഷോത്തമൻ തുടങ്ങി ഏഴുപേരാണ് റിമാൻഡിലായത്.
ഇത്തിപ്പുഴ തുരുത്തിക്കാട് കളത്തിൽ കടവിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് മണൽ കൊള്ള പോലീസ് പിടികൂടിയത്. ഒരു മാസത്തോളമായി പ്രദേശത്തുനിന്നും സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മണൽക്കൊള്ള നടക്കുകയായിരുന്നു.
അതേസമയം സംഭവസ്ഥലത്ത് നിന്നും 600 അടി മണലും ടിപ്പറും പോലീസ് പിടികൂടി. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി നടത്തിയ മണൽ കൊള്ള നടത്തിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.

