Sunday, May 19, 2024
spot_img

പാലക്കാട് വൻ ചന്ദനവേട്ട: തമിഴ്‌നാട്ടിലേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 1100 കിലോ ചന്ദനം പിടികൂടി; രണ്ടുപേർ പിടിയിൽ

പാലക്കാട്: പാലക്കാട് വൻ ചന്ദനവേട്ട. വനംവകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ ലോറിയിൽ കടത്തിയ 1100 കിലോ ചന്ദനമാണ് പിടികൂടിയത്. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. ചന്ദനം കടത്താൻ ഉപയോ​ഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെ അറസ്റ്റ് ചെയ്തു.

വനം വകുപ്പ് വിജിലന്‍സ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ ഇതിന് മുൻപും ചന്ദനം കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.ലോറിയിൽ രഹസ്യ അറയുണ്ടാക്കി അതിൽ 57 ചാക്കുകളിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്.കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ചന്ദനത്തിൻ്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. സമീപകാലത്ത് നടന്ന വലിയ ചന്ദനവേട്ടയാണിത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles