Wednesday, May 15, 2024
spot_img

തീർത്ഥാടന യാത്രയിലും വൻ തട്ടിപ്പ്; പിണറായിയുടെ നവോത്ഥാന സന്യാസി സന്ദീപാനന്ദഗിരിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃസമിതി

തിരുവനന്തപുരം: സന്ദീപന്ദഗിരിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ജില്ല ഉപഭോക്തൃ സമിതി. തലസ്ഥാനവാസി ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് ഇത്തരത്തിലെ നടപടി. കൈലാസ മാനസ സരോവര്‍ യാത്രയില്‍ പണം വാങ്ങിയ ശേഷം വാഗ്ദ്ധാനം ചെയ്ത സേവനങ്ങള്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി മോഹനകുമാരന്‍ നായര്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ പരാതി കൊടുത്തത്. 2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീര്‍ത്ഥയാത്രക്കെതിരേ ആയിരുന്നു പരാതി.

മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീര്‍ത്ഥാടന യാത്രയില്‍ സന്ദീപാനന്ദ വാഗ്ദ്ധാനം ചെയ്തത്. എന്നാല്‍ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമായിരുന്നു. ഇതാണ് പരാതിക്ക് കാരണം. ആദ്യം മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരന്‍ നായര്‍ കൈലാസയാത്ര പോയത്.

രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നല്‍കണം. പരാതിക്കാരനുണ്ടായ മാനസിക വിഷമം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍ അംഗങ്ങളായ പ്രീത ജി.നായര്‍, വിജു വി.ആര്‍. എന്നിവരുടേതാണ് ഉത്തരവ്.

Related Articles

Latest Articles