Tuesday, May 7, 2024
spot_img

“ജയശങ്കർ ഉണ്ടെങ്കിൽ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും”; ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ഒരു ത്രില്ലില്ല; സിപിഎമ്മിനെതിരെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യർ

അഡ്വക്കേറ്റ് എ ജയശങ്കർ ചർച്ചയ്ക്കുള്ള പാനലിൽ താൻ ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ നിന്ന് സിപിഐഎം എംഎൽഎ എഎൻ ഷംസീർ ഇറങ്ങിപ്പോയ സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. ‘ജയശങ്കർ ഉള്ള ചർച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്. ജയശങ്കർ ഉണ്ടെങ്കിൽ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും. ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ഒരു ത്രില്ലില്ല .’ എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ പറഞ്ഞിരിക്കുന്നത്.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു ഷംസീർ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയത്. മുസ്ലീം ലീഗിനായി പി.കെ ഫിറോസും ബിജെപിയ്ക്കായി കെപി പ്രകാശ് ബാബുവുമായിരുന്നു ജയശങ്കറിനും ഷംസീറിനും പുറമെ പാനലിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സിപിഐഎമ്മിന്റെ ബഹിഷ്കരണം പിൻവലിക്കുന്നത് ജയശങ്കർ അടക്കമുള്ളവരിൽ ചിലരുള്ള ചർച്ചകളിൽ പങ്കെടുക്കില്ലെന്ന ഉപാധിയിന്മേലായിരുന്നെന്നും ഷംസീർ പറഞ്ഞു. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.

Related Articles

Latest Articles