Tuesday, May 21, 2024
spot_img

ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവർത്തിക്കും; കണക്കുകൾ നിരത്തി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപ് ഫേസ്ബുക്കില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഹൈദ‌രാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ്. ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തില്‍ ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും സന്ദീപ് പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു
തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് … കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും’.

Related Articles

Latest Articles