സന്യാസി വേഷം അഴിച്ചുവെയ്ക്കൂ…കമ്യൂണിസ്റ്റുകാരനായി ജീവിക്കൂ…
ആചാരലംഘകരെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകളിലൂടെ ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പഭക്തരുടെ മനസ്സ് വ്രണപ്പെടുത്തിയയാളാണ് ആത്മീയ തട്ടിപ്പുകാരനെന്ന് പരക്കെ ആക്ഷേപിക്കപ്പെടുന്ന സന്ദീപാനന്ദ ഗിരി. പ്രധാനമന്ത്രി മോദിയുടെ കേദാര്‍നാഥ് ധ്യാനത്തെ പരിഹസിച്ച സന്ദീപാനന്ദഗിരി അദ്ദേഹത്തെ കാപട്യക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ബി ജെ പി-സംഘപരിവാര്‍-ഹൈന്ദവസംഘടനാ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ നിരന്തരം നടത്തിയതോടെ സി പി എമ്മുകാര്‍ക്ക് സന്ദീപാനന്ദഗിരി പ്രിയനായി മാറി.ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ ആഹ്ളാദിച്ച് സന്ദീപാനന്ദഗിരി ഇട്ട ഫേസ്ബുക്ക് കുറിപ്പും അതിനെ പൊളിച്ചടുക്കുന്ന കമന്‍റുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

