Thursday, September 24, 2026

തേങ്ങ ഇടുന്നതിനിടയിൽ തെങ്ങ് വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: തെങ്ങ് പൊട്ടിവീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വഴിക്കടവ് പുന്നയ്ക്കൽ വേട്ടേക്കോടൻ മുജീബ് റഹ്‌മാനാണ് മരിച്ചത്. തേങ്ങ ഇടുന്നതിനിടയിൽ തെങ്ങ് പൊട്ടിവീഴുകയായിരുന്നു.

പുന്നയ്ക്കൽ പാലത്തൊടിക അബ്ബാസിന്റെ പറമ്പിൽ നാളികേരം പറിക്കുന്നതിനായി തെങ്ങിൽ കയറിയതായിരുന്നു മുജീബ്. എന്നാൽ തെങ്ങു പൊട്ടി വീണപ്പോൾ തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ചു തെങ്ങിൽ കയറിയതിനാൽ ചാടി രക്ഷപെടാൻ ആയില്ല.

ഇതേതുടർന്ന് പരിക്കുപറ്റിയ മുജീബിനെ ഉടൻ തന്നെ വഴികടവിലുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച് പ്രഥമ ശൂശ്രുഷകൾ നൽകി. തുടർന്ന് നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Related Articles

Latest Articles