ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് അവസാനിച്ചു. ചെംഗൽപട്ട് കുടുംബകോടതിയിൽ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി സംഗീത പിൻവലിക്കുമെന്ന് അറിയിച്ചു.
മുൻപ് ഏപ്രിൽ 20, ജൂൺ 15 എന്നീ തീയതികളിൽ കേസ് പരിഗണിച്ചപ്പോൾ ഇരുവിഭാഗവും നേരിട്ട് ഹാജരായിരുന്നില്ല. തുടർന്ന് പ്രമുഖ വ്യക്തികളായതിനാൽ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണ നടത്തണമെന്ന് ഇരുപക്ഷത്തിന്റെയും അഭിഭാഷകർ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.ഇതനുസരിച്ച് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഓൺലൈൻ ലിങ്ക് സമർപ്പിക്കുകയും വീഡിയോ കോൾ വഴി നടപടികൾ ആരംഭിക്കുകയും ചെയ്തു. വിചാരണ വേളയിൽ സംഗീതയോട് സംസാരിച്ചപ്പോഴാണ് കേസിലെ നിർണായക തിരിവെയുണ്ടായത്. താൻ സമർപ്പിച്ച വിവാഹമോചന ഹർജി പിൻവലിക്കുകയാണെന്ന് സംഗീത കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് പൂർണ്ണമായും അവസാനിപ്പിച്ചതായി ചെംഗൽപട്ട് കുടുംബകോടതി ഉത്തരവിട്ടു.

