Thursday, May 16, 2024
spot_img

ജീവൻമരണ പോരാട്ടത്തിനൊരുങ്ങി സഞ്ജുവും രാജസ്ഥാനും; റൺറേറ്റും നിർണ്ണായകമാകും

ധരംശാല∙ ഹിമാചലിലെ ധരംശാലയിൽ ഇന്നു സഞ്ജുവിനെയും രാജസ്ഥാൻ റോയൽസിനെയും കാത്തിരിക്കുന്നത് ജീവൻമരണ പോരാട്ടമാണ്. മത്സരത്തിൽ വിജയിക്കുന്നതിന് പുറമെ നിലവിലെ നെറ്റ് റൺ റേറ്റ് കൂടി ഉയർത്തിയാലേ രാജസ്ഥാന്‌ രക്ഷയുള്ളൂ.

18 പോയിന്റ് നേടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനും ലക്നൗ സൂപ്പർ ജയന്റ്സിനും 15 പോയന്റുവീതമാണ് ഉള്ളത്. ഇന്നലത്തെ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. 14 പോയിന്റ് തന്നെയുള്ള മുബൈ ഇന്ത്യൻസ് അഞ്ചാമതും രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്തുമാണ്. അടുത്ത സ്ഥാനങ്ങളിലുള്ള കൊൽക്കത്ത, പഞ്ചാബ് എന്നിവർക്ക് 12 പോയന്റാണുള്ളത്. എല്ലാവർക്കും ഇനി ഒരോ മത്സരങ്ങളാണ് ബാക്കിയുള്ളത്.

നിലവിൽ പഞ്ചാബി(-0.308)നേക്കാൾ നെറ്റ് റൺ റേറ്റ് രാജസ്ഥാനാ(0.140)ണ്. നിലവിൽ 14 പോയന്റും 0.180 റണ്‍ റേറ്റുമായി നാലാം സ്ഥാനത്തുള്ള ബാംഗ്ലൂരിനെ മറികടന്നെങ്കിൽ മാത്രമേ രണ്ടുപേർക്കും പ്ലേ ഓഫിൽ കയറാൻ സാധിക്കൂ.

രാജസ്ഥാൻ ഇന്ന് ജയിക്കുകയും ആർസിബിയും മുംബൈയും അവരുടെ അവസാന മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്താൽ രാജസ്ഥാന് പ്ലേ ഓഫിലേക്ക് മുന്നേറാം. എന്നാൽ പഞ്ചാബിനും കൊൽക്കത്തയ്ക്കും ആർസിബിയുടെയും രാജസ്ഥാന്റെയും തോൽവിക്കൊപ്പം ഉയർന്ന റൺറേറ്റും നിർണ്ണായകമാകും

Related Articles

Latest Articles