Friday, May 17, 2024
spot_img

സന്ത് ഈശ്വർ പുരസ്കാര സമർപ്പണം ഇന്ന് ദില്ലിയിൽ , മുഖ്യ അതിഥിയായി പങ്കെടുക്കുക ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ

ദില്ലി:സന്ത് ഈശ്വർ സമ്മാൻ സമിതി അധ്യക്ഷനും ഫൗണ്ടഷൻ പ്രസിഡന്റുമായ കപിൽ ഖന്നയുടെ നേതൃത്വത്തിൽ സന്ത് ഈശ്വർ പുരസ്കാര സമർപ്പണം ഇന്ന് ദില്ലിയിൽ നടക്കും. വിജ്ഞാൻ ഭവനിൽ നടക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി ​ജ​ഗദീപ് ധൻകറാണ് മുഖ്യ അതിഥി. ഉച്ചക്ക് മൂന്നിനാണ് പരിപാടി നടക്കുക.

നിസ്വാർത്ഥമായി സാമൂഹിക സേവനം ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും, എല്ലാ വർഷവും കല, സാഹിത്യം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കും പുരസ്കാരം നൽകും. കൂടാതെ 12 സേവാ സമ്മാനും നൽകും. ഈ വർഷം സന്ത് ഈശ്വർ സമ്മാൻ പ്രവർത്തനം തുടങ്ങിയതിന്റെ നൂറ് വർഷങ്ങൾ പൂർത്തിയാക്കും. സേവാഭാരതിയുമായി സഹകരിച്ചാണ് എല്ലാ വർഷവും ഈ ബഹുമതി നൽകുന്നത്.

Related Articles

Latest Articles