പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷന്‍ ഷോയായ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി അപമാനിച്ചെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ പ്രതികരിച്ച് പിന്നീട് സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരുന്നു. തന്നെ ചാനല്‍ അധികൃതര്‍ അപമാനിച്ചെന്ന വാദം തന്നെയാണ് സന്തോഷ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് കലാകാരന്മാര്‍ സന്തോഷിനെ തള്ളി രംഗത്തെത്തിയിരുന്നു.

