Tuesday, January 13, 2026

കോവിഡ് ഭീഷണി: സന്തോഷ് ട്രോഫി മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കോവിഡ് ഭീഷണി ആകുന്ന സാഹചര്യത്തിൽ സന്തോഷ് ട്രോഫി നീട്ടിവെക്കാൻ തീരുമാനം. അടുത്ത മാസം മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരേയായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഷെഡ്യൂള്‍. എന്നാല്‍ കോവിഡ് വ്യാപിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കുകയാണെന്നും കോവിഡ് സാഹചര്യം മാറുന്നതിന് അനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തിയ്യതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ വ്യക്തമാക്കി.

ഫെബ്രുവരി 20ന് മലപ്പുറം മഞ്ചേരിയിലാണ് ടൂർണമെന്റ് ആരംഭിക്കാനിരുന്നത്. കേരള സർക്കാരുമായി ആലോചിച്ച ശേഷമാണ് ടൂർണമെന്റ് മാറ്റുന്നതെന്ന് എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Latest Articles