Saturday, May 11, 2024
spot_img

കോൺഗ്രസ്സിനെതിരെ ശശി തരൂർ എം പി ; നേതൃദാരിദ്ര്യം പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോപണം

ദില്ലി : കോൺഗ്രസ്സിനെതിരെ ശശി തരൂർ എം പി രംഗത്ത് . നേതൃദാരിദ്ര്യം പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ശശി തരൂരിന്‍റെ വിമർശനം. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞ് നാളിതുവരെയും അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാത്തത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

താക്കോൽ സ്ഥാനങ്ങളിൽ യുവാക്കളെ കൊണ്ട് വരണമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്‍റെ അഭിപ്രായമാണ് തനിക്കുമുള്ളത്. പാർട്ടിയുടെ തലപ്പത്ത് ആശയക്കുഴപ്പം നിലനിൽക്കുന്നത് കോൺഗ്രസ്സിന് വെല്ലുവിളിയാണ്. വിഷയം വൈകാതെ പരിഹരിക്കണമെന്നും കോൺഗ്രസ്സ പ്രവർത്തക സമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെ താത്കാലികമായി ആർക്കെങ്കിലും ചുമതല നൽകാവുന്നതാണെന്നും ശശി തരൂർ നിർദ്ദേശിച്ചു.

Related Articles

Latest Articles