നമുക്ക് വാറ്റാം… സര്‍ക്കാര്‍ ഒപ്പമുണ്ട്; ഷീ…പ്പീ…എം- തി ന്താ വാ..
പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യമുണ്ടാക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ചക്ക, കശുമാങ്ങ, വാഴപ്പഴം എന്നിവയിൽനിന്നും കാർഷികോത്‌ന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യവും വൈനുമുണ്ടാക്കാനുള്ള കാർഷിക സർവകലാശാലയുടെ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് വൈനുത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമം അനുസരിച്ച് ലൈസൻസ് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

