Saturday, May 18, 2024
spot_img

2725 കോടി രൂപയുടെ കണ്ണ് മഞ്ഞളിക്കുന്ന ഓഫറുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ !റൊണാൾഡോയ്ക്ക് പിന്നാലെ അറേബ്യൻ മണ്ണിലെത്തുമോ കിലിയന്‍ എംബാപ്പെ

റിയാദ് : ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുമെന്നുറപ്പിച്ച ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റെക്കോഡ് തുകയുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ രംഗത്ത് വന്നു. 300 മില്യണ്‍ യൂറോ അതായത് ഏകദേശം 2725 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക താരത്തിനായി മുടക്കാന്‍ തയ്യാറാണെന്ന് അല്‍ ഹിലാല്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഒരു വര്‍ഷത്തേക്കാണെങ്കില്‍ പോലും ഇത്രയും തുക നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണ്. അല്‍ ഹിലാല്‍ ഔദ്യോഗികമായി ഇക്കാര്യം പിഎസ്ജിയെ അറിയിച്ചുകഴിഞ്ഞു.ലോകത്ത് നിലവിൽ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാവുന്ന നിലവിലെ ഏറ്റവും വലിയ തുകയാണിത്.

എംബാപ്പെയുമായി ഒരു വര്‍ഷം കൂടി പിഎസ്ജിയ്ക്ക് കരാര്‍ ബാക്കിയുണ്ടെങ്കിലും റയല്‍ മഡ്രിഡിലേക്ക് ഫ്രീ ഏജന്റായി ചേക്കേറാനാണ് എംബാപ്പെആഗ്രഹിക്കുന്നത്. പ്രശസ്ത കായിക മാധ്യമമായ ഫാബ്രിസിയോ റൊമാനോയാണ് എംബാപ്പെയ്ക്ക് ലഭിച്ച വമ്പന്‍ ഓഫറിനെക്കുറിച്ച് വെളിപ്പെടുത്തിയത്. അല്‍ ഹിലാലിന്റെ മോഹവാഗ്ദാനം പിഎസ്ജി സ്വീകരിക്കുമെന്ന സൂചനയാണ് റിപ്പോർട്ട് തരുന്നത്. എന്നാല്‍ എംബാപ്പെ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാര്‍ പുതുക്കാനായി നേരത്തേ പിഎസ്ജി പത്തുവർഷത്തെ കരാറിനായി 9124 കോടി രൂപയുടെ ഓഫർ എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരുന്നുവെങ്കിലും താരം നിരസിക്കുകയായിരുന്നു.

Related Articles

Latest Articles