Wednesday, December 17, 2025

പ്രതിദിന രോഗികൾ കുറയാതെ സൗദി

ദുബായ്: കോവിഡ് ബാധിച്ച് 49 പേർ കൂടി മരിച്ചതോടെ സൗദിയിൽ ആകെ മരണം 1698. പുതുതായി 3402 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,94,225. സുഖപ്പെട്ടവർ 1,32,760. 9 പേർ കൂടി മരിച്ചതോടെ ഒമാനിൽ ആകെ മരണം185. പുതുതായി 1,124 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 41,194. സുഖപ്പെട്ടവർ 24,162.

745 പേർക്കു കൂടി കുവൈത്തിൽ രോഗം സ്ഥിരീകരിച്ചു. 4 പേർ കൂടി മരിച്ചതോടെ ആകെ മരണം 358. രോഗികൾ 46940. സുഖപ്പെട്ടവർ 37,715. 50 ശതമാനം ജീവനക്കാരുമായി ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖല ഓഫിസുകൾ പ്രവർത്തിക്കാൻ അനുമതി. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു. 2 പേർ കൂടി മരിച്ചതോടെ ആകെ മരണം 115. രോഗബാധിതർ 97,003. സുഖപ്പെട്ടവർ 83,965. ബഹ്റൈനിൽ അഞ്ചു പേർ കൂടി മരിച്ചതോടെ ആകെ മരണം 91. രോഗികൾ 26758. സുഖപ്പെട്ടവർ 21,331.

Related Articles

Latest Articles