Friday, May 10, 2024
spot_img

മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; വിവാദത്തിന് തിരി കൊളുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

മെസ്സി ചേക്കേറിയ മേജർ ലീഗ് സോക്കറിനെക്കാൾ എന്തുകൊണ്ടും നല്ലത് സൗദി ലീഗ് എന്ന അഭിപ്രായ പ്രകടനവുമായിപോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ റൊണാൾഡോ നയിക്കുന്ന അൽ നാസർ എതിരില്ലാത്ത 5 ഗോളുകളുടെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു.താരത്തിന്റെ അഭിപ്രായ പ്രകടനം.

“മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗാണ്. ഞാൻ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ താരങ്ങൾ ഇവിടേക്ക് വരുന്നുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വരും. സൗദി ക്ലബുമായി ഞാൻ കരാറൊപ്പിട്ടതിനു കാരണം മികച്ച താരങ്ങളെ ഇവിടേക്ക് എത്തിക്കാനായിരുന്നു. ഒരു വർഷത്തിൽ സൗദി ലീഗ് ടർക്കിഷ്, ഡച്ച് ലീഗുകളെ മറികടക്കും. ഇതെനിക്കറിയാം. കാരണം, ചത്തുകിടക്കുകയായിരുന്ന ഇറ്റാലിയൻ ലീഗ് ഞാൻ ചെന്നുകഴിഞ്ഞാണ് പ്രസക്തിയാർജിച്ചത് . ക്രിസ്റ്റ്യാനോ എവിടെപ്പോയാലും അവിടെയൊക്കെ ഇങ്ങനെയുണ്ടാവും. അതെനിക്കറിയാം. അടുത്ത വർഷം കൂടുതൽ താരങ്ങൾ സൗദിയിലെത്തും. ഞാൻ ഇനി ഒരു യൂറോപ്യൻ ക്ലബിലേക്ക് പോവില്ല. എനിക്ക് 38 വയസായി. യൂറോപ്യൻ ഫുട്ബോളിൻ്റെ ഗുണം നഷ്ടമായി. പ്രീമിയർ ലീഗ് മാത്രമാണ് ഇപ്പോഴും അതെ ഗുണനിലവാരത്തിൽ പോകുന്നത്. സ്പാനിഷ് ലീഗ് അത്ര നല്ലതല്ല. പോർച്ചുഗീസ് ലീഗ് നല്ലതാണ്. എന്നാലും അത്ര പോര. ജർമൻ ലീഗ് മോശമായി”- ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Related Articles

Latest Articles