Friday, April 26, 2024
spot_img

പുൽവാമയിലെ ഭീകരാക്രമണം: സൗദി കിരീടാവകാശിയുടെ പാക് സന്ദർശനം നീട്ടി

റിയാദ്: പാകിസ്താൻ സന്ദര്‍ശനം നടത്താനിരുന്ന സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. ശനിയാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം പാകിസ്താൻ എത്താനിരിക്കെയാണ് യാത്ര നീട്ടിയതായി അധികൃതർ അറിയിച്ചത് . സൗദി രാജകുമാരന്റെ യാത്ര ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി ശക്തമായി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ പാക് സന്ദര്‍ശനം നീട്ടിവെച്ചത്.

അതേസമയം, സന്ദര്‍ശനത്തില്‍ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല. മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം രാജകുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ബിസിനസുകാര്‍ എന്നിവരും ഉണ്ടാകും.

Related Articles

Latest Articles