Friday, April 26, 2024
spot_img

പുൽവാമ ഭീകരാക്രമണത്തെയും പ്രധാനമന്തിയെയും പരിഹസിച്ചു; എൻ ഡി ടി വി ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു

പുൽവാമ ഭീകരാക്രമണത്തെ നിസാരവത്കരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട എൻ ഡി ടി വി ചാനലിലെ മാധ്യമ പ്രവർത്തകയ്ക്ക് ശിക്ഷണ നടപടി.

എൻ ഡി ടി വിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ആയ നിധി സെയ്തി എന്ന മാധ്യമപ്രവർത്തകയാണ് പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പുൽവാമ ഭീകരാക്രമണത്തെയും നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ പരിഹാസച്ചുവയുള്ള പോസ്റ്റാണ് നിധി തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടത്. ഇതിനെ തുടർന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വലിയ പ്രതിഷേധം അറിയിച്ചപ്പോഴാണ് എൻ ഡി ടി വി അധികൃതർ നിധിക്കെതിരെ നടപടിക്ക് തയ്യാറായത്. തല്ക്കാലം നിധിയെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ്‌ ചെയ്യുകയാണെന്നും അവർക്കെതിരെ കൂടുതൽ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നും എൻ ഡി ടി വി അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles