മുംബൈ: ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കോവിഡ് (Saurav Ganguly Tests Positive For COVID-19). രോഗലക്ഷണത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം പുറത്തുവന്നത്. ജലദോഷവും ചുമയും ഉണ്ടായിരുന്നുവെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം ഈ വര്‍ഷം ജനുവരിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്ന സമയത്താണ് ഗാംഗുലിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 48 കാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

