റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിർത്തിവച്ച് (SBI) എസ്ബിഐ. യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ പുതിയ നടപടി.
യുക്രൈന്‍ അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കം നിരവധി രാജ്യങ്ങളും കമ്പനികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിര്‍ത്തിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം ആറാം ദിനമായ ഇന്നും ശക്തമായ യുദ്ധമാണ് യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈനിക വാഹനവ്യൂഹം യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം കൂടുതൽ പിടിമുറുക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം കീവ് വിടണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി.
ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

