ദില്ലി- സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ കര്‍ശന ഉപാധികളോടെ സീതാറം യെച്ചൂരിയ്ക്ക് സുപ്രിം കോടതിയുടെ അനുമതി. സഹപ്രവര്‍ത്തകനെ കാണുന്നതില്‍ യെച്ചൂരിയെ തടയേണ്ട കാര്യമില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
സന്ദര്‍ശനമാവാം,എന്നാല്‍ മറ്റ് വിധ ഒരു പരിപാടികളും പാടില്ല. പോവുക കാണുക തിരിച്ചു വരിക എന്നതേ പാടുള്ളു. മറ്റെന്തെങ്കിലും പരിപാടികളില്‍ ഏര്‍പ്പെട്ടാല്‍ കോടതിയലക്ഷ്യമാവുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
രോഗബാധിതനാണെന്നും സന്ദര്‍ശനത്തിന് അനുമതി വേണമെന്നും ആയിരുന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. തരിഗാമിയ്ക്ക് അസുഖം ഒന്നുമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇപ്പോള്‍ ഇത്തരമൊരു സന്ദര്‍ശനത്തിന്റെ കാര്യമില്ലെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. തരിഗാമിയുടെ ആരോഗ്യം കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
യെച്ചൂരിയ്ക്ക് സന്ദര്‍ശനാനുമതി നല്‍കിയെങ്കിലും മറ്റ് പരിപാടികള്‍ പാടില്ല എന്ന നിര്‍ദ്ദേശം കശ്മീര്‍ വിഷയം രാഷ്ട്രീയവത്ക്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടിയായി. പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാത്താവളത്തില്‍ തടഞ്ഞത് പരോക്ഷമായി ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവ്.

