Tuesday, October 6, 2026

മഹിളാ മോർച്ച നേതാവായിരുന്നു എന്നത്കൊണ്ട് നിയമനം തടയാനാവില്ല; രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ മുന്നേയും നിയമിച്ചിട്ടുണ്ട്; ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തത് സമർപ്പിക്കപ്പെട്ട ഹർജ്ജി തള്ളി സുപ്രീംകോടതി

ദില്ലി: രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെന്ന പേരിൽ ജഡ്‌ജി നിയമനം വിവാദമാകുകയും നിയമനം ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജ്ജി സമർപ്പിക്കപ്പെടുകയും ചെയ്ത ജസ്റ്റിസ് വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു. മദ്രാസ് ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി അവർ ചുമതലയേൽക്കുകയും ചെയ്‌തു. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. ഇന്ന് രാവിലെ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സമയത്ത് തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്ന് ഹർജ്ജിക്കാർ .വാദിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി നിമിഷങ്ങൾക്കകം സുപ്രീംകോടതി വിക്ടോറിയയ്ക്ക് അനുകൂലമായി വിധിപറയുകയും ചെയ്‌തു. അഭിഭാഷകയായിരിക്കെ വിക്ടോറിയക്ക് രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നെന്നും അവർ മഹിളാ മോർച്ച പ്രവർത്തകയായിരുന്നെന്നും ഹർജ്ജിക്കാർ വാദിച്ചു.

എന്നാൽ കേസ് പരിഗണിച്ച രണ്ടംഗ ബഞ്ച് നിയമനത്തിൽ അപാകതയില്ലെന്ന നിലപാടാണ് എടുത്തത്. രാഷ്ട്രീയ പശ്ചാത്തലം ജഡ്‌ജി നിയമനത്തിൽ പരിഗണിക്കാനാവില്ലെന്നും കോളീജിയം തീരുമാനം റദ്ദാക്കാനാകില്ലെന്നും, കോളീജിയത്തെ ഉപദേശിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹർജ്ജി തള്ളുകയായിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇതിനു മുന്നേയും നിയമിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles